Header Ads

  • Breaking News

    സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു




    കോട്ടയം :- കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

    No comments

    Post Top Ad

    Post Bottom Ad