Header Ads

  • Breaking News

    ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലേക്ക് പോകരുത്; ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി


    അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തുടർന്നുള്ള രാജിക്കും ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത അരാജകാവസ്ഥയാണ്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിലേക്കുള്ള കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രി എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെയുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. റെയിൽവേ മന്ത്രാലയം പറയുന്നതനുസരിച്ച് , മൈത്രി എക്‌സ്‌പ്രസ്, ബന്ധൻ എക്‌സ്‌പ്രസ്, മിതാലി എക്‌സ്പ്രസ് എന്നിവ ജൂലൈ പകുതിയോടെയാണ് അവസാനമായി സർവീസ് നടത്തിയത്. ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധം കാരണം അതിനുശേഷം റദ്ദാക്കിയിരിക്കുകയാണ് . മൈത്രി എക്‌സ്‌പ്രസും ബന്ധൻ എക്‌സ്‌പ്രസും 2024 ജൂലൈ 19 മുതൽ 2024 ഓഗസ്റ്റ് 6 വരെ റദ്ദാക്കിയിരുന്നു.ഇപ്പോൾ ഈ ട്രെയിനുകളുടെ റദ്ദാക്കൽ ഇന്ത്യൻ റെയിൽവേ നീട്ടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം (എംഇഎ) ശക്തമായി ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇന്ത്യൻ നിവാസികളോട് അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങൾ നിയന്ത്രിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അവരുടെ യാത്രകൾ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ 8801958383679, 8801958383680, 8801937400591 എന്നീ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും മന്ത്രാലയം പങ്കിട്ടു.

    No comments

    Post Top Ad

    Post Bottom Ad