10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ ഇരിണാവിൽ യുവാവ് പോലീസ് പിടിയില്‍
കണ്ണപുരം: പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശി പോലീസ് പിടിയില്‍. മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവന്‍ പട്രോളിംഗിനിടയില്‍ പിടികൂടിയത്.ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തില്‍ ലൈറ്റര്‍ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാളെ പിടികൂടിയത്.
No comments
Post a Comment