കേരളത്തിലെ 100 യുവാക്കളിൽ 29.9 പേരും ഈ പ്രശ്നം നേരിടുന്നു, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ, ഗുരുതരം
ദില്ലി: രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. 2023 ജൂലായ്-ജൂൺ 2024 സമയത്തെ റിപ്പോർട്ടാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണെന്നും സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ഗുജറാത്ത്.ദേശീയതലത്തിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷൻമാരിൽ 9.8 ശതമാനവും സ്ത്രീകളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തിൽ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. കേരളത്തിന് പുറമെ, ലക്ഷദ്വീപ് (36.2%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (33.6%), നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്കിൽ മുന്നിലാണ്. നഗരപ്രദേശങ്ങളിലാണ് കൂടുതൽ തൊഴിലില്ലായ്മ(14.7%), ഗ്രാമപ്രദേശങ്ങളിൽ 8.5% ആണ് നിരക്ക്. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴിൽരഹിതരായി തുടരുന്നു.
No comments
Post a Comment