ഒരു വെറൈറ്റി പിറന്നാൾ ആഘോഷം; സ്‌കൈ ഡൈവിങ് ചെയ്ത് 102 കാരിയായ മുത്തശ്ശി.
യുകെയിലെ മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശി തന്റെ 102-ാം പിറന്നാൾ ആഘോഷിച്ചത് പറന്നുകൊണ്ട്. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്താണ് മുത്തശ്ശിയുടെ ഈ സാഹസിക പിറന്നാൾ ആഘോഷം. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന സ്‌കൈ ഡൈവർ എന്ന പാട്ടമാണ് ഇതോടെ മെനെറ്റ് മുത്തശ്ശി കരസ്ഥമാക്കിയത്. ഇതിന്റെ വീഡിയോ കണ്ട് സോഷ്യൽ മീഡിയയാകെ അമ്പരന്നിരിക്കുകയാണ്.
മെനെറ്റ് മുത്തശ്ശി തന്റെ ഇൻസ്ട്രക്ടറുമായി വിമാനത്തിൽ നിന്ന് ചാടുന്നതും അല്പസമയത്തിന് ശേഷം ഭൂമിയിൽ ലാൻഡ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ‘പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന’ കമെന്റുകൾ കൊണ്ട് വീഡിയോ നിറഞ്ഞിരിക്കുകയാണ്. ഈ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നും മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്. ‘മനോഹരമായ അനുഭവം’ എന്നാണ് മെനെറ്റ് മുത്തശ്ശിയുടെ മറുപടി.
No comments
Post a Comment