കോഴിക്കോട്ടെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പരാതി നല്‍കി 12 കുട്ടികള്‍
കോഴിക്കോട് ജില്ലയിലെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ അധ്യാപകനെതിരെ 12 കുട്ടികള്‍ സി ഡബ്ലു സി യ്ക്ക് മൊഴി നല്‍കി. അധ്യാപകനെതിരെ കുട്ടികള്‍ മാനേജ്‌മെന്റിനും പരാതി എഴുതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, അനാഥാലയ അധികൃതര്‍ കുട്ടികളെ സ്വാധീനിച്ച് അവരുടെ മൊഴി മാറ്റിയതായും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും പരാതി സമീപത്തെ പോലീസ് സ്‌റ്റേഷനോ സി ഡബ്ലു സിക്കോ കൈമാറാന്‍ സ്ഥാപനം തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
No comments
Post a Comment