മദ്യ വില്പനയില്‍ പുതിയ റെക്കോര്‍ഡ് ; ഉത്രാട ദിനത്തിൽ വിറ്റത് 124 കോടിയുടെ മദ്യം
ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്‌റേജസ് കോര്‍പറേഷന്‍. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഇന്നലെ മാത്രം വിറ്റത് 124 കോടിയുടെ മദ്യമാണ് . കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 4 കോടിയുടെ വർദ്ധനയാണ് ഉത്രാടദിനത്തില്‍ മദ്യ വില്പനയില്‍ ഉണ്ടായത്. കഴിഞ്ഞ തവണ ഉത്രാട ദിനത്തിൽ വിറ്റത് 120കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് അന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഇത്തവണത്തെ വിശദമായ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളു.
No comments
Post a Comment