Header Ads

  • Breaking News

    ഈ ഓണത്തിനും പരിഹാരമായില്ല ; റബർ കർഷകർക്കുള്ള ഇൻസെന്റീവ് മുടങ്ങിയിട്ട് 15 മാസം




    ഇരിട്ടി :- റബർ കർഷകർക്കുള്ള ഇൻസെന്റീവ് മുടങ്ങിയിട്ട് 15 മാസം പിന്നിടുന്നു. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതാണു കാരണം. ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചപ്പോഴും സർക്കാർ റബർ കർഷകരെ മറന്നു. വിലയിടിവിൽ ബുദ്ധിമുട്ടുന്ന കാലത്ത് കർഷകർക്ക് ആശ്വാസമാകേണ്ട തുകയാണ് സർക്കാർ പിടിച്ചുവച്ചിരിക്കുന്നത്. 2023 ജൂൺ മുതലുള്ള ആനുകൂല്യം ലഭിക്കാനുണ്ട്. കുറച്ചു കർഷകർക്കു മാത്രം ഒക്ടോബർ വരെയുള്ള ഇൻസെൻ്റീവ് നൽകി.

    ചെറുകിട കർഷകന് റബർ കിലോയ്ക്ക് 180 രൂപ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംസ്ഥാന സർക്കാരിൻ്റെ വില സ്ഥിരതാ ഫണ്ട്. വിപണിയിൽ റബർ വില എത്ര കുറഞ്ഞാലും 180 രൂപ കർഷകന് ലഭിക്കും വിധം ബാക്കി തുക വിലസ്‌ഥിരതാ ഫണ്ടിൽ നിന്നു കർഷകൻ്റെ അക്കൗണ്ടിൽ ലഭിക്കണം. ഇതിനായി ഓരോ വർഷവും കർഷകർ നികുതി രസീത് നൽകി റജിസ്ട്രേഷൻ പുതുക്കണം. ഓരോ മാസവും റബർ വിറ്റതിൻ്റെ ബില്ലും നൽകണം. ഓരോ മാസവും ഇതനുസരിച്ചുള്ള തുക കർഷകൻ അക്കൗണ്ടിൽ ലഭിക്കേണ്ടതാണ്. റബർ വില താഴ്ന്ന കർഷകർ പ്രതിസന്ധിയിലായ 2015ൽ ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിയ പദ്ധതിയാണിത്. റബറിനു 180 രൂപയിലും ഉയർന്ന കഴിഞ്ഞ 6 മാസകാലത്ത് ഈ ആനുകൂല്യത്തിനു പ്രസക്തിയില്ല. 

    ഇതിനു മുൻപുള്ള 9 മാസത്തെ വില വ്യത്യാസമാണ് ഇൻസെന്റീവായി കർഷകർക്ക് ലഭിക്കാനുള്ളത്. റബർ വിലസ്‌ഥിരതാ ഫണ്ട് കിലോയ്ക്ക് 250 രൂപ അടിസ്ഥാന വിലയായി കണക്കാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് 180ൽ താഴെ വില ഉണ്ടായിരുന്ന 9 മാസത്തെ ഇൻസെന്റീവ് കുടിശികയായത്. 5 ഏക്കറിൽ താഴെയുള്ള 5.8 ലക്ഷം കർഷകരാണ് റബർ ഇൻ : സെന്റ്റീവ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ഇതിൽ ബില്ല് നൽകിയ 3.5 ലക്ഷം കർഷകർക്കാണ് ആനുകൂല്യം മുടങ്ങിയത്.


    No comments

    Post Top Ad

    Post Bottom Ad