Header Ads

  • Breaking News

    എംപോക്സ്‌ ക്ലേയ്ഡ് 1B കേസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്




    എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം. പ്രഹരശേഷി കൂടുതലുള്ള വകഭേദമാണെങ്കിലും, സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം നിലവിൽ ക്വാറന്റീനിലാണ്. അതിനോടൊപ്പം കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.

    No comments

    Post Top Ad

    Post Bottom Ad