Header Ads

  • Breaking News

    റിടിച്ച് 20 മി​നി​റ്റോ​ളം റോ​ഡ​രി​കി​ൽ കി​ട​ന്ന യുവാവ് ചോരവാർന്ന് മ​രി​ച്ചു; നി​ർ​ത്താ​തെ പോ​യ കാർ വീട്ടുമുറ്റത്ത്നിന്ന് പിടികൂടി

    കണ്ണൂർ: ശി​വ​പു​രം ന​ടു​വ​നാ​ട് റോ​ഡി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്​ ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ കിലോമീറ്ററുകൾ അകലെ വീട്ടുമുറ്റത്ത് നിന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശി​വ​പു​രം ന​ടു​വ​നാ​ട് റോ​ഡി​ൽ വി​ള​ക്കോ​ട് പാ​നേ​രി ഹൗ​സി​ൽ പി ​മാ​യ​ന്റെ മ​ക​ൻ ടി കെ റി​യാ​സ് (38) ആ​ണ് മ​രി​ച്ച​ത്.

    കോ​ളാ​രി​ക്ക​ടു​ത്ത് വെ​ള്ളി​ലോ​ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കിട്ട് ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​ന്തം വീ​ടി​ന്റെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ശി​വ​പു​ര​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വെ എ​തി​രെ​ വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 20 മി​നി​റ്റോ​ളം ര​ക്ത​ത്തി​ൽ കു​ളി​ച്ച് റോ​ഡ​രി​കി​ൽ കി​ട​ന്ന റി​യാ​സി​നെ ആം​ബു​ല​ൻ​സി​ലാ​ണ് ഉ​രു​വ​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ച​ത്.

    പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ചാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ശേ​ഷം അ​മി​ത വേ​ഗ​ത്തി​ൽ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ കാ​ർ കണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ കോ​ളാ​രി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട​ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ലൂ​ർ പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. കാ​ക്ക​യ​ങ്ങാ​ട് കോഴിക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു റി​യാസ്

    മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ഫ​സീ​ല (ശി​വ​പു​രം). മ​ക്ക​ൾ: അ​ജ്‍വ, ​അം​റ, എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വി​ള​ക്കോ​ട് വീ​ട്ടി​ലെ​ത്തി​ക്കും

    No comments

    Post Top Ad

    Post Bottom Ad