Header Ads

  • Breaking News

    ശ്രുതിയുടെ ചികിത്സയ്ക്ക് 3 ലക്ഷം രൂപ; സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി



    കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിക്ക് സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ശ്രുതിയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിന്‍ പി ജോയ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് ഇക്കാര്യം ശ്രുതിയെ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തുക ശ്രുതിക്ക് കൈമാറും. ശ്രുതി നിലവില്‍ താമസിക്കുന്ന വീട്ടിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചര്‍ അടക്കമുള്ളവ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എത്തിക്കാന്‍ തയ്യാറാണെന്നും സംഘടന അറിയിച്ചു 9"

    ശ്രുതിക്ക് ആറ് മാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നല്‍കാമെന്നാണ് രാഹുല്‍ അറിയിച്ചത്. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

    കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലായിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ജെന്‍സണിന്റെ ഒപ്പം മുന്‍ സീറ്റിലായിരുന്നു ശ്രുതി ഇരുന്നിരുന്നത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജെന്‍സന്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന ശ്രുതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്രുതിയുടെ രണ്ട് കാലിലും ഫ്രാക്ച്ചര്‍ ഉള്ളതിനാല്‍ നടക്കാന്‍ സാധിക്കില്ല

    കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെയാണ് നഷ്ടപ്പെട്ടത്. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad