Header Ads

  • Breaking News

    വ്യാജ ആത്മഹത്യക്കുറിപ്പും കേസ് രേഖകളും അയച്ചു കൊടുത്തു; കോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4 കോടി രൂപ തട്ടിയെടുത്തു




    കോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്.സൈബര്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

    അറുപത്തി ഏഴുകാരനായ ഡോക്ടുടെ പരാതിയിലാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വ്യാജ ആത്മഹത്യക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചു കൊടുത്ത് 4.08 രൂപ പടിപടി യായി തട്ടിയെന്നതാണ് പരാതി.രാജസ്ഥാന്‍ സ്വദേശിയെന്ന് പറഞ്ഞ് ബന്ധപ്പെട്ടാണ് പണം തട്ടിയെത് എന്നും പരാതിയില്‍ പറയുന്നു. ക്യു ആര്‍ കോഡിലേക്കാണ് ആദ്യം പണം അയച്ചു നല്‍കുന്നത്. പിന്നീട് പല തവണയായി ഓരോ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു.

    കോഴിക്കോട് ജോലി ചെയ്യുന്ന മറ്റൊരു സംസ്ഥാനക്കാരനായ ഡോക്ടറുടെ പണം ആണ് നഷ്ട്ടമായത്. പരാതിക്കാന്റെ പേരോ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad