Header Ads

  • Breaking News

    ഇരിട്ടി പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്





    ഇരിട്ടി: പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മില്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് 3 പേരെ ഇരിട്ടി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

    റോഡിരികിൽ പതിനഞ്ചോളം യുവാക്കൾ ഉണ്ടായിരുന്നെങ്കിലും പലരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്തുനിന്നും മൈസുരിലേക്ക് പോകുകയായിരുന്നു ഓമ്നി വാൻ.

    No comments

    Post Top Ad

    Post Bottom Ad