ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം; ഗുരുവായൂരില്‍ ഈ മാസം വരുമാനം 6 കോടിയോളം
തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം ഗുരുവായൂർ ക്ഷേത്രത്തിന് ഓണം ബമ്ബറടിച്ചു എന്ന് തന്നെ പറയാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 13 ഉം അഞ്ഞൂറിന്‍റെ 114 കറൻസിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നട ഇ ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുണ്ടായിരുന്ന സെപ്റ്റംബർ 8 ന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. പുലർച്ചെ നാലുമണി മുതല്‍ തുടങ്ങിയ കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.
No comments
Post a Comment