Header Ads

  • Breaking News

    പാസ്പോർട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തി വിമാനക്കമ്പനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി


     പാസ്പോർട്ട് കാലാവധി 6 മാസത്തിനും താഴെയെന്നു കാണിച്ച് യാത്രികന്
    വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനിയോട്  7.25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ കോടതിയുടെ വിധി. എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ്റേതാണ് നിർദ്ദേശം.  കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദിനാണ് മെലിൻഡോ എയർലൈൻസിൽ നിന്നും ദുരനുഭവം ഉണ്ടായത്. മകൻ്റെ ഏഴാം ജന്മദിനം ആഘോഷിക്കാനായി സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ എയർലൈൻസ് അധികൃതർ പാതിവഴിയിൽ തടയുകയായിരുന്നു. മജീദും കുടുംബവും ഒരു ട്രാവൽ ഏജൻസി വഴിയാണ് സിങ്കപ്പൂരിലേക്ക് പോകാനായി മെലിൻഡോ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലെത്തിയപ്പോൾ തുടർന്ന് സിങ്കപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് അധികൃതർ വിലക്കി.

    No comments

    Post Top Ad

    Post Bottom Ad