Header Ads

  • Breaking News

    ഗുരുവായൂര്‍ അമ്പലനടയില്‍ സെപ്റ്റംബര്‍ 8ന് 328 വിവാഹങ്ങള്‍; ഇത് ചരിത്രം


    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച വിവാഹങ്ങളുടെ എണ്ണത്തില്‍  റെക്കോര്‍ഡ്. ഇതുവരെ 328 വിവാഹങ്ങള്‍ ശീട്ടായി. 277 വിവാഹങ്ങള്‍ നടന്നതാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്. സെപ്റ്റംബര്‍ എട്ടിനുള്ള കല്ല്യാണങ്ങളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

    ക്ഷേത്ര ത്തിനു മുന്നിലെ 4 കല്യാണ മണ്ഡപങ്ങളിലാണ് ഇപ്പോള്‍ ചടങ്ങു നടക്കുന്നത്. സെപ്റ്റംബര്‍ 4,5 തീയതികളിലും വിവാഹങ്ങളുടെ ബുക്കിങ് 100 കടന്നിട്ടുണ്ട്. കല്ല്യാണങ്ങളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ പൊലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിക്കേണ്ട സാഹചര്യമാണ്.

    തിരക്കുള്ളപ്പോള്‍ ഉപയോഗിക്കാന്‍ ഒരു താല്‍ക്കാലിക മണ്ഡപം അമ്പലത്തില്‍ കൂടിയുണ്ട്. വിവാഹങ്ങളുടെ എണ്ണം കൂടുന്ന ദിവസങ്ങളില്‍ പാര്‍ക്കിങ്ങിനും വാഹന ഗതാഗത നിയന്ത്രണത്തിനും കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും

    No comments

    Post Top Ad

    Post Bottom Ad