Header Ads

  • Breaking News

    സൈബർ സെല്ലിൽ പരാതി നൽകും; ‘ARM’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ‌ സ്റ്റീഫൻ.




    ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (ARM ) വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു . വ്യാജപതിപ്പ് ഇറങ്ങിയത് തീയറ്ററിൻ്റെ അറിവോടുകൂടിയാണെങ്കിൽ, അത്തരം തിയേറ്ററുകൾ ഇനി സിനിമകൾ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഒന്നര വർഷത്തെ പലരുടെയും പരിശ്രമത്തിനെയും സ്വപ്നത്തിനെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു.

    No comments

    Post Top Ad

    Post Bottom Ad