പീഡന ആരോപണം: മുകേഷ് രാജി വെക്കേണ്ട കാര്യമില്ലെന്ന് തോമസ് ഐസക്
ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് രാജി വെക്കേണ്ട കാര്യമില്ലെന്ന് ഡോ ടി എം തോമസ് ഐസക്. നിയമം നിയമത്തിന്റെ വഴിക്ക് പോകയട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.മുകേഷിനെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണം സർക്കാർ കൃത്യമായി അന്വേഷിക്കുമെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഇടപെടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. സമാന രീതിയിൽ പീഡന ആരോപണം നേരിടുന്ന രണ്ട് എംഎൽഎമാർ യുഡിഎഫിൽ ഉണ്ടല്ലോ എന്നും അവർ ആദ്യം മറുപടി നൽകട്ടെ എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംഎൽഎമാർ നേരിടുന്നത് ആരോപണമല്ല മറിച്ച് ചാർജ് ഷീറ്റ് ആണെന്ന് പറഞ്ഞ അദ്ദേഹം ആ മാന്യന്മാരാണ് ഇന്ന് മുകേഷിനെതിരെ സമരം ചെയ്യുന്നത് എന്നും പരിഹസിച്ചു
No comments
Post a Comment