Header Ads

  • Breaking News

    അംഗൻവാടികളിൽ സിസിടിവി വേണം - വനിതാ ശിശുക്ഷേമ വകുപ്പ്




    ആലപ്പുഴ :- അംഗൻവാടികളിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിക്കണമെന്നു വനിതാ ശിശുക്ഷേമ വകുപ്പ് സർക്കാരിനു ശുപാർശ നൽകി. സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ളയുടെ ഇടപെടലിനെ തുടർന്നാണിത്. അങ്കണവാടികൾ തദ്ദേശ സ്‌ഥാപനങ്ങൾക്കു കീഴിലായതി നാൽ അതതു തദ്ദേശസ്ഥാപനങ്ങൾ അവിടെ സിസിടിവി സ്‌ഥാപിക്കണമെന്നാണു ശുപാർശ.

    കൊച്ചി പാലാരിവട്ടത്തെ ഡേകെയർ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം ഒന്നര വയസ്സുള്ള കുട്ടിയെ സ്‌ഥാപന ഉടമ ക്രൂരമായി മർദിച്ച സംഭവം, തിരുവനന്തപുരം നേമത്ത് രണ്ടു വയസ്സുള്ള കുട്ടി ആയമാരുടെ കണ്ണിൽപെടാതെ 2 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടിപ്പോയ സംഭവം, പിണറാ യിയിലെ അംഗൻവാടിയിൽ സംസാരവൈകല്യമുള്ള കുട്ടിക്കു ചൂടുകൂടിയ പാൽ നൽകിയ സംഭവം എന്നിവയുടെ അടിസ്ഥാനത്തിലാണു ചന്ദ്രദാസിൻ്റെ ശുപാർശ.

    No comments

    Post Top Ad

    Post Bottom Ad