Monday, January 20.

Header Ads

  • Breaking News

    ആഷിക് അബു കടുത്ത ഭാഷയിലാണ് സംസാരിച്ചത്, പരസ്യ പോരിന് ഇല്ല: സിബി മലയിൽ



    ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സിബി മലയിൽ. ആഷിക് ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ ആണെന്നും അദ്ദേഹവുമായി തർക്കത്തിനോ വാക്ക് പോരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ആഷിക് അബു കടുത്ത ഭാഷയിലാണ് തന്നോട് സംസാരിച്ചത്.വിഷയത്തിൽ പരസ്യ പോരിന് ഇല്ല. പറയേണ്ട കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം വ്യക്തമാക്കി.

    ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയം കഴിഞ്ഞ മൂന്നുദിവസമായി ഫെഫ്ക ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ലൈംഗിക പീഡനം സംബന്ധിച്ച് ഇതുവരെ പരാതികൾ ഒന്നും ഫെഫ്കയ്ക്ക് മുന്നിൽ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad