Header Ads

  • Breaking News

    അർബുദ ചികിത്സക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ചു; ഗവേഷണ ​ഗ്രാന്റിന് ജിഎസ്ടി ഒഴിവാക്കും



    അർബുദ ചികിത്സക്കുള്ള മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവേഷണത്തിന് നൽകുന്ന ഗ്രാൻറിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറക്കണമെന്ന് ശിപാർശ മന്ത്രിതല സമിതിക്ക് വിട്ടു.ജി.എസ്.ടി. കൗൺസിൽ യോഗം ഇനിമുതൽ സംസ്ഥാനങ്ങളിൽ നടത്തും. കേരളത്തിന്റെതടക്കം നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജി എസ് ടി കൗൺസിലിൻ്റെ കീഴിൽ രണ്ട് ഉപസമിതികൾ രൂപീകരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാൻ അറിയിച്ചു. മെഡിക്കൽ, ആരോഗ്യ ഇൻഷുറൻസ് വിഷയം പഠിക്കാനാണ് ഉപസമിതി. ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉയർന്നു. ഇത് ഉപസമിതി പഠിക്കും.ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ സമിതി അടുത്തമാസം റിപ്പോർട്ട് സമർപ്പിക്കും. അടുത്ത ജിഎസ്ടി വിഷയം പരിഗണിക്കും.അതേസമയം ജി.എസ്.ടി. ഉയർത്തിയ ശേഷം ഓൺലൈൻ ഗെയിമിങ്ങുകളിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു. കസിനോകളിൽനിന്നുള്ള വരുമാനം 30 ശതമാനമായി വർധിച്ചു.

    No comments

    Post Top Ad

    Post Bottom Ad