പോലീസ് സേനക്ക് നാണക്കേടുണ്ടാക്കി; എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്ന് ഡിഐജിയുടെ റിപ്പോർട്ട്
പത്തനംതിട്ട എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഓഡിയോ പുറത്തുവന്നതിലൂടെ ുണ്ടായത്
ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സുജിത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും.
അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരേ വേദിയിൽ എത്തും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്
No comments
Post a Comment