Header Ads

  • Breaking News

    മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ




    മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ.വിശേഷണങ്ങൾക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്

    നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കാലത്ത് മലയാളത്തിൽ രംഗപ്രവേശം. എം.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരൻ , സ്വയംവരത്തിലെ വിശ്വം മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളിൽ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികൾ, ഒറ്റയടിപ്പാതകൾ നാടുവാഴികൾ,സ്പിരിറ്റ്‌ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.എഴുപതുകളിലും എൺപതുകളിലും പി ചന്ദ്രകുമാർ- മധു കൂട്ടുകെട്ടുകളിൽ നിരവധി വിജയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സംവിധായകൻ, നിർമ്മാതാവ്‌ എന്നീ പതിവുകൾക്കും മീതെ ഒരു സ്റ്റുഡിയോ സ്ഥാപിക്കുന്നതിൽ വരെയെത്തിനിന്നു അദ്ദേഹത്തിന്റെ സിനിമാക്കമ്പം. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.ടെലിവിഷൻ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്ന മധു, ജെ സി ഡാനിയേൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചു രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തിരക്കുകളിൽ നിന്ന് അകലം പാലിച്ച് വിശ്രമ ജീവിതം നയിക്കുന്ന മധു, അനുയോജ്യ വേഷങ്ങൾ ലഭിച്ച മടങ്ങിവരാനും തയാറാണ്.

    No comments

    Post Top Ad

    Post Bottom Ad