Header Ads

  • Breaking News

    മുല്ലപ്പെരിയാർ അണക്കെട്ട്, കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും




    മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഈ മാസം 30ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കേരളം നിർമിക്കുന്ന മെഗാ കാർപാർക്ക് പദ്ധതിയെ 1886ലെ പാട്ടക്കരാർ ഉയർത്തി തമിഴ്നാട് ചോദ്യം ചെയ്തിരുന്നു. സ്ഥലം തങ്ങളുടേതാണെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാൽ സർവേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ സ്ഥലം കേരളത്തിന്റേതാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 138 വർഷം പഴക്കമുള്ള പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.ഈ മാസം 30ന് കേരളത്തിന്റെ ഈ ആവശ്യം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഡാമിന്റെ സംഭരണശേഷി 142 അടിവരെയാക്കാം എന്നായിരുന്നു 2006 ലും 2014ലും സുപ്രീംകോടതിയുടെ നിരീക്ഷണം. 2018ലെ പ്രളയശേഷം കേരളം ആവശ്യപ്പെട്ടതനുസരിച്ച് സംഭരണശേഷി 139ൽ കൂടരുതെന്നും നിർദേശിച്ചു. 2021- ലെ ഡാം സുരക്ഷാ നിയമപ്രകാരം 2026-ലാണ് അടുത്ത പരിശോധന നടത്തേണ്ടതെന്ന തമിഴ്നാടിന്റെ വാദം തള്ളിയതും കേരളത്തിന് അനുകൂലമായി. അതേസമയം, മുല്ലപ്പെരിയാറിൽ സമഗ്രസുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജലകമീഷൻ തമിഴ്നാടിന് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് അണക്കെട്ടിന്റെ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ നടത്തി 12 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

    No comments

    Post Top Ad

    Post Bottom Ad