തലശ്ശേരിയിൽ വെച്ച് റെയിൽവെ ടിക്കറ്റ് പരിശോധകയെ കയ്യേറ്റം ചെയ്തയാൾ അറസ്റ്റിൽ
തലശ്ശേരി :- റെയിൽവേ സ്‌റ്റേഷനിൽ വനിതാ ടിക്കറ്റ് ചെക്കിങ് സ്‌റ്റാഫിനു നേരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.45ന് ആണ് സംഭവം. കോഴിക്കോട് - കണ്ണൂർ പാസഞ്ചർ ട്രെയിനിൽ തലശ്ശേരി സ്‌റ്റേഷനിൽ ഇറങ്ങിയ 3 യുവാക്കളോട് സ്റ്റേഷനിലെ ടിക്കറ്റ് പരിശോധക നീതു ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കാൻ ഇവർ തയാറായില്ല. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇതിൽ ഒരു യുവാവ് ജീവനക്കാരിയെ പിടിച്ചുതള്ളിയെന്നാണ് പരാതി.
ഇതെത്തുടർന്ന് സ്റ്റേഷനിലുള്ള ആർപിഎഫ് യുവാവിനെ കസ്‌റ്റഡിയിലെടുത്തു. ഇതിനിടയിൽ യുവാവ് തലശ്ശേരി പൊലീസിൽ വിളിച്ച് ആർപിഎഫ് തങ്ങളെ തടഞ്ഞുവച്ചതായി പരാതിപ്പെട്ടു. പൊലീസ് എത്തിയപ്പോൾ ജീവനക്കാരി രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് മുക്കാളി സ്വദേശി എം.വി മുഹമ്മദിനെ (21) പൊലീസ് അറസ്‌റ്റ് ചെയ്തു.
No comments
Post a Comment