പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി ; പോലീസ് കേസെടുത്തു
കണ്ണൂർ :- മുനിസിപ്പൽ ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. നാല് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ റാഗിങ് ആക്ട് പ്രകാരം ടൗൺ പോലീസ് കേസെടുത്തു.
അയഞ്ഞ പാൻ്റ് ധരിച്ചെത്തിയ വിദ്യാർഥിയോട് ഇടുങ്ങിയ പാന്റ് ധരിച്ച് വരാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇക്കാര്യം അനുസരിക്കാത്തതിലുള്ള വിരോധം വെച്ച് വിദ്യാർഥിയുടെ ഇടതുചെവിക്ക് കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ക്ലാസിലെ ബെഞ്ചിലിരുത്തി ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്.
No comments
Post a Comment