യുവാക്കള്‍ തൊഴില്‍ തേടി അലയുന്നു; തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയില്‍ കേരളം ഒന്നാംനിരയില്‍.
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയില്‍ കേരളം ഒന്നാംനിരയില്‍. പീരിയോഡിക് ലേബര്‍ സര്‍വേ ഫോഴ്‌സി (പി.എല്‍.എഫ്.എസ്.)ന്റെതാണ് കണക്കുകള്‍.
29.9 ശതമാനമാണ് 15-29 പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 19.3 ശതമാനവുമാണെന്ന് പി.എല്‍.എഫ്.എസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ ഇങ്ങനെ: ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (33.6%), കേരളം (29.9%), നാഗാലാന്‍ഡ് (27.4%), മണിപ്പുര്‍ (22.9%), ലഡാക്ക് (22.2%).
അതേസമയം രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലില്ലായ്മ നിരക്കുള്ളത് മധ്യപ്രദേശിലാണ്. ഗുജറാത്താണ് തൊട്ടുപിന്നില്‍. തൊഴിലില്ലായ്മ ഏറ്റവും കുറച്ചുള്ള സംസ്ഥാനങ്ങള്‍: മധ്യപ്രദേശ് (2.6%), ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%), ഛത്തീസ്ഗഢ് (6.3%) എന്നിങ്ങനെയാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്. സ്ത്രീകള്‍ക്കടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 9.8 ശതമാനവുമാണ്.
No comments
Post a Comment