Header Ads

  • Breaking News

    അര്‍ജുന്‍ ദൗത്യം: ഷിരൂരില്‍ നാലാം ദിനവും നിരാശ, അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല


    ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള മൂന്നാംഘട്ട തിരച്ചിലിലെ നാലാം ദിനവും നിരാശ. അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല. അതേസമയം, പുഴയില്‍ പതിച്ച ടാങ്കര്‍ ലോറിയുടെ മഡ് ഗാര്‍ഡ് മാത്രമാണ് ഇന്ന് കണ്ടെത്തിയത്. ടയറിന്റെ മഡ് ഗാര്‍ഡ് ഭാഗമാണ് കണ്ടെത്തിയത്. ലക്ഷ്മണ്‍ നായിക്കിന്റെ ചായക്കട സ്ഥിതി ചെയ്തിരുന്നതിന് തൊട്ട് സമീപം കരയോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡ്രഡ്ജിങ് കമ്പനിയുടെ മുങ്ങല്‍ വിദഗ്ദര്‍ പരിശോധന നടത്തുന്നതിനെയാണ് ഈ ഭാഗം കണ്ടെത്തിയത്. പിന്നീട് ഡ്രഡ്ജറിലെ ക്രെയ്ന്‍ ഉപയോഗിച്ച് ഇത് ഉയര്‍ത്തി.

    Read Also: ഭര്‍ത്താവിന്റെ ബന്ധുവിന് കരള്‍ പകുത്ത് നല്‍കിയ അര്‍ച്ചന മരിച്ചു, 33 കാരിയുടെ മരണത്തില്‍ തകര്‍ന്ന് കുടുംബം

    അതേസമയം സിപി-4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തിയാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ പറഞ്ഞു. ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയ നാല് സ്പോട്ടുകളാണ് റിട്ട മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നല്‍കിയത്. ഇതില്‍ കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയുള്ള സിപി-4ല്‍ കൂടുതല്‍ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഓരോ സ്പോട്ടിലും 30 മീറ്റര്‍ ചുറ്റളവില്‍ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞ സ്പോട്ട് ഫോറിലേക്ക് തിരച്ചില്‍ വ്യാപിച്ചിട്ടും ഫലം നിരാശയാണ്

    No comments

    Post Top Ad

    Post Bottom Ad