Header Ads

  • Breaking News

    കോടതിയുടെ പരിധി വിട്ട് പോകരുത് , ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ ; കർശന ഉപാധികളോടെ പൾസർ സുനി ഇന്ന് പുറത്തേക്ക്




    കൊച്ചി :- നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യത്തിന് കർശന ഉപാധികൾ. എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ എന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും നിർദേശം. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിച്ചതോടെ പൾസർ സുനിക്ക് വൈകുന്നേരത്തോടെ പുറത്തിറങ്ങാനായേക്കും. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ് സുനി.  നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാന്പത്തിക ശ്രോതസ്സ് ആരാണെന്ന് സിംഗിൽ ബെഞ്ച് തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. 

    2017 ജൂൺ 18. എറണാകുളം എസിജെഎം കോടതിയിലെ ഈ നാടകീയരംഗങ്ങളിൽ തുടങ്ങുന്നു പൾസർ സുനിൽകുമാറെന്ന കുപ്രസിദ്ധ പ്രതിയുടെ അദ്ധ്യായം. നടിയെ ആക്രമിച്ചത് ചിത്രീകരിച്ച മെമ്മറി കാർഡ് സംബന്ധിച്ച വെളിപ്പെടുത്തൽ, നടൻ ദിലീപിലേക്ക് വിരൽചൂണ്ടിയ ഗൂ‍ഡാലോചന .ചിലത് മാത്രം തുറന്ന് പറഞ്ഞും അതിലേറെ ഉള്ളിലൊളിപ്പിച്ചും സുനിൽ ഇത് വരെ തുടരുന്ന നാടകീയത. 2017ജൂൺ 18നാണ് കേസില്‍സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിന്റെ അറസ്റ്റ്.നവംബറിൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ സംസ്ഥാനം ഇത് വരെ കാണാത്ത അസാധാരണമായ സങ്കീർണതകളിലേക്ക് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടു.നടിയെ ആക്രമിച്ച മെമ്മറി കാർഡിന്‍റെ പകർപ്പടക്കം ആവശ്യപ്പെട്ട് 2019 മെയ് മാസത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെ വിചാരണ മാസങ്ങൾ മരവിച്ചു. അന്ന് മുതൽ ഇന്ന് വരെ വിവിധ കോടതികളിലായി ദിലീപ് നൽകിയ 57ഹർജികൾ വിചാരണയെ സാരമായി ബാധിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇതിൽ 25ഹർജികൾ കോടതി അനുവദിച്ചു.11ഹർജികൾ തള്ളി. ഈ ഹർജികളിലെ കോടതി തീരുമാനത്തിലുണ്ടായ കാലതാമസത്തിനിടെ 2020 നവംബറിൽ വനിത ജഡ്ജിക്കെതിരെ നടിയും സർക്കാർ ഹൈക്കോടതിയിലെത്തി.വിചാരണ സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട് വനിത ജഡ്ജിയും കോടതിയിലെത്തിയത് അത്യപൂർവ്വനിയമനടപടിക്കും വഴിവെച്ചു.ഈ ഹർജിയിൽ ആറ് മാസം സമയം മോൽകോടതി വിചാരണ കോടതിക്ക് സമയം അനുവദിച്ചു.2022 ജനുവരിയിൽ കേസിലെ ദിലീപിന്റെ പങ്കിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ക്രൈം ബ്രാഞ്ച് അന്വേഷണം.തുടരന്വേഷണവും റിപ്പോർട്ട് നൽകാനും പിന്നെയും മാസങ്ങളെടുത്തു.കേസിലെ പ്രോസിക്യുട്ടർമാരും മൂന്ന് തവണ മാറി. കുറ്റപത്രം സമർപ്പിച്ചത് മുതൽ പൾസർ സുനിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് തുടങ്ങി. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിൽ ഇത് വരെ ഹൈക്കോടതിയിൽ നൽകിയത് പത്ത് ജാമ്യഹർജി. ലീഗൽ സർവ്വീസസ് അതോറിറ്റി സഹായത്തിൽ അല്ല സ്വന്തം അഭിഭാഷകൻ വഴിയായിരുന്നു സുനിലിന്റെ നീക്കങ്ങൾ. പത്താം തവണയും ജാമ്യഹർജി തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപ സുനിലിന് പിഴയിട്ടു. കേസിലെ സാഹചര്യം അതേപടി തുടർന്നരുന്പോഴും ദിവസങ്ങൾക്കുള്ളിൽ പ്രതി ജാമ്യാപേക്ഷ നൽകുന്നതാണ് കോടതി വിമർശിച്ചത്.നിയമനടപടിക്കായുള്ള പ്രതിയുടെ സാന്പത്തിക ശ്രോതസ്സിലും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സംശയം ഉന്നയിച്ചു. കോടതിയിൽ ഹാജരായ പല സാക്ഷികളും കൂറുമാറി.എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ പല ദിവസങ്ങളിലായി 113 ദിവസമാണ് ദിലീപിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതി മുറിക്കുള്ള വിചാരണ ഇനിയും എത്രമാസം നീളുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് കേസിലെ മുഖ്യപ്രതിക്ക് ജാമ്യം കിട്ടുന്നത്.

    No comments

    Post Top Ad

    Post Bottom Ad