അർജുൻ്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; ബാങ്കിൽ ക്ലാർക്കായി നിയമനം
ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചതും കേരള സർക്കാർ അതിനായി പ്രത്യേക ഉത്തരവിറക്കിയതും
തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പ്രതികരിച്ചു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്ണപ്രിയ പറഞ്ഞു.
No comments
Post a Comment