മുടിയന്റെ വിവാഹത്തീയതി ഉറപ്പിച്ചു; ആദ്യത്തെ ക്ഷണക്കത്ത് നിഷ സാരംഗിന്; കാലുതൊട്ട് അനുഗ്രഹം വാങ്ങി റിഷി
മുടിയൻ എന്ന് അറിയപ്പെടുന്ന റിഷിയുടെ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് റിഷിക്ക് ധാരാളം ആരാധകരെ കിട്ടിയത്.
ആദ്യത്തെ കത്ത് നല്‍കിയത്. നിഷ സാരംഗിനായികുന്നു. ഉപ്പും മുളകില്‍ റിഷിയുടെ അമ്മയുടെ കഥാപാത്രമാണ് നിഷ ചെയ്തത്. നിഷയെ അമ്മ എന്ന് തന്നെയാണ് റിഷി വിളിക്കാറുള്ളത്. കല്യാണം ക്ഷണിക്കാൻ പോവുകയാണെന്നും ഉപ്പും മുളകും സെറ്റില്‍ ഒരു സർപ്രൈസ് വിസിറ്റ് നടത്താൻ പോവുകയാണെന്നും പറഞ്ഞാണ് റിഷി വീഡിയോ ആരംഭിച്ചത്.
അമ്മ എന്റെ കല്യാണമാണ് അമ്മ അനുഗ്രഹിക്കണം എന്ന് പറഞ്ഞ് നിഷ സാംരഗിന്റെ കാലുതൊട്ട് വന്ദിച്ചാണ് റിഷി കല്യാണ കത്ത് നല്‍കുന്നത്. റിഷിയെ കെട്ടിപ്പിടിച്ചുകൊണ്ട് എനിക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും നിഷ പറയുന്നുണ്ട്. എനിക്ക് സന്തോഷവും സങ്കടവുമൊക്കെ വരുന്നെന്നും നിഷ പറയുന്നു. രണ്ടാമതായി പോകുന്നത് ശിവാനിയുടെ അടുത്തേക്കാണ്. ശിവാനിക്ക് പനിയായിരുന്നു. കല്യാണത്തിന് ഡാൻസൊക്കെ ഉണ്ട് അതിന് മുൻപ് പനിയൊക്കെ മാറ്റണമെന്ന് റിഷി പറയുന്നുണ്ട്.
ബിജു സോപാനത്തിന് ഉപ്പും മുളകും സെറ്റില്‍ പോയാണ് കത്ത് കൊടുക്കുന്നത്. ഞാൻ എന്റെ ഫാമിലിയുടെ അടുത്തെത്തി എന്നാണ് റിഷി പറയുന്നത്. റിഷിയെ കണ്ടയുടൻ പാറുക്കുട്ടി ഓടിവരുന്നുണ്ട്. അച്ഛാ എന്ന് വിളിച്ച് അനുഗ്രഹം വാങ്ങിയാണ് റിഷി കത്ത് നല്‍കുന്നത്.
വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയെ അടുത്തിടെയാണ് റിഷി പരിചയപ്പെടുത്തിയത്. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യയെ ആണ് റിഷി വിവാഹം കഴിക്കാൻ പോകുന്നത്. ആറ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ റിഷി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.
അമ്മയോട് സമ്മതം വാങ്ങിയായിരുന്നു റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. പ്രൊപ്പോസല്‍ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകള്‍ പ്ലാൻ ചെയ്യുന്നതെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. എന്തായാലും റിഷി ആദ്യം നിഷയെ തന്നെ വിവാഹം ക്ഷണിച്ചതിലുള്ള സന്തോഷം ആരാധകർ കമന്റിലൂടെ അറിയിക്കുന്നുണ്ട്.
ശരിക്കും സ്വന്തം വീട്ടിലെ കല്യാണം പോലെ... എല്ലാരുടെയും സന്തോഷം.. ഉപ്പും മുളകും ഫാമിലി , ഫാമിലിയെ വിളിക്കുമ്ബോ ശരിക്കും സ്വന്തം സഹോദരങ്ങളെയും അമ്മയെയും ഒക്കെ വിളിക്കുന്ന പോലെ, പ്ലാൻ ചെയ്യുന്നത് ഒക്കെ കാണുമ്ബോള്‍ നല്ല സന്തോഷം തോന്നുന്നു , എന്നിങ്ങനെ പോകുന്നു.
No comments
Post a Comment