വടകരയിൽ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച ആളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരീക ക്ഷതമാണ് മരണത്തിനിടയാക്കിയത്. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്നാണ് പറയപ്പെടുന്നത് .മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. വയോധികൻ്റ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. മരിച്ച ആളെ തിരിച്ചറിയാനും കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ബുധനാഴ്ച്ച രാവിലെ 9 മണി ഓടെയാണ് കഴുത്തിൽ തുണി ചുറ്റിയ നിലയിൽ വയോധികനെ മരിച്ചനിലയിൽ വഴിയാത്രക്കാർ കണ്ടത്. വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി കഴിയുന്ന ആളാണ് മരിച്ചത്
No comments
Post a Comment