Header Ads

  • Breaking News

    വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദബിയില്‍ കാണാതായി; മകനായുള്ള കാത്തിരിപ്പ് തുടര്‍ന്ന് ഉമ്മയും ഭാര്യയും മക്കളും



    കാസര്‍കോട്: യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച് എല്ലാവരും നാട്ടിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകനെ കാത്തിരിക്കുകയാണ് കാസര്‍കോട്ടെ ഒരുമ്മ. കാസര്‍കോട് സ്വദേശി ഹനീഫയെ 2021ലാണ് അബുദബിയില്‍ നിന്ന് കാണാതായത്. അബുദബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് എല്ലായിടത്തും അന്വേഷിച്ചിട്ടും ഇതുവരെ ഹനീഫയെ കുറിച്ച് വിവരമില്ല.

    അബുദബിയിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു കാസര്‍കോട് ബിരിക്കുളം സ്വദേശിയായ ഹനീഫ. 2006 മുതല്‍ യുഎഇയിലുള്ളയാളാണ്. 2021ലാണ് കാണാതായത്. പൊതുമാപ്പ് കാലത്ത് എല്ലാ പിഴകളും മറ്റും ഒഴിവാക്കി എല്ലാവരും സുരക്ഷിതരാകാനും നാട്ടിലേക്ക് പോകാനും നില്‍ക്കുമ്പോഴും ഹനീഫയുടെ ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

    സുഹൃത്തുക്കളും അബുദബിയിലുള്ള ബന്ധുക്കളും ചേര്‍ന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്ന അന്വേഷണത്തിലാണ്. വീട്ടില്‍ ഉമ്മയും ഭാര്യയും 2 പെണ്‍കുട്ടികളുമുണ്ട്. വര്‍ഷങ്ങളായി വിവരമില്ല. വിളിക്കാറോ മറ്റോയില്ലെന്ന് ഹനീഫയുടെ മാതാവ് പറയുന്നു. വിസയടിച്ചതായി വിവരമില്ലെന്നും മറ്റു വിവരങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആരില്‍ നിന്നെങ്കിലും പ്രതീക്ഷയുള്ള വിവരം കിട്ടുമെന്ന കാത്തിരിപ്പിലാണ് ഇവര്‍.


    No comments

    Post Top Ad

    Post Bottom Ad