അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദന'; മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം.
ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്.
മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. മകളുന്നയിച്ച ആരോപണങ്ങൾ വിഡിയോയിൽ ഉന്നയിക്കുന്നുണ്ടെങ്കില്ലും 'നിന്നോട് തർക്കിക്കാൻ അപ്പനില്ല' എന്നാണ് മറുപടി.
'മകളോട് തർക്കിക്കാൻ ഞാനില്ല.. മൂന്ന് വയസായപ്പോൾ പാപ്പു എന്നെ വിട്ട് അകന്ന് പോയി.
ആശുപത്രിയിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് നിർബന്ധത്തിനാണെന്ന് പറഞ്ഞു. അത് അന്നേ പറഞ്ഞെങ്കിൽ ഇന്ന് നിന്നോട് സംസാരിക്കാൻ ഞാനുണ്ടാകില്ല.ഞാൻ കരുതി ഞാനും നിൻറെ കുടുംബമെന്ന് ഞാൻ നിനക്ക് അന്യനായി പോയി. പക്ഷെ ഒരു വാക്ക് പറയുകയാണ് ഇനി ഞാൻ വരില്ല.. നീ നന്നായി പഠിക്കണം നിന്നോട് മത്സരിച്ച് ജയിക്കാൻ എനിക്ക് പറ്റില്ല. ഇനിതൊട്ട് അപ്പയില്ല ഞാൻ വരില്ല' എന്നും ബാല വിഡിയോയിൽ പറയുന്നു.
അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറഞ്ഞു. 'ഐ ലവ്‍ യു, ഇനി നിന്‍റെയടുത്തേക്ക് തിരികെ വരില്ല, ദൈവം സത്യം, ബൈ' എന്നും ബാല .
No comments
Post a Comment