Header Ads

  • Breaking News

    പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു.


    പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു പ്രായം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് എ ശകുന്തള.
    മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600 ലേറെ സിനിമകളില്‍ ശകുന്തള അഭിനയിച്ചു. 1998 വരെ സിനിമകളില്‍ സജീവമായിരുന്ന താരം പിന്നീട് 2019 വരെ തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


    കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയവയാണ് ശകുന്തള അഭിനയിച്ച പ്രധാന മലയാള സിനിമകള്‍. നേതാജി (1996), നാൻ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് ശകുന്തള അറിയപ്പെടുന്നത്. ശകുന്തള സിനിമയിലെത്തുന്നത് പിന്നണി നര്‍ത്തകിയായിട്ടായിരുന്നു. 1970 ൽ റിലീസ് ചെയ്ത സിഐഡി ശങ്കർ ആണ് ആദ്യ ശ്രദ്ധേയ സിനിമ. സിഐഡി ശങ്കർ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad