ദുരിതാശ്വാസത്തിലും നീരസം; ഹരിതകർമസേനാംഗങ്ങൾ പിരിച്ച് മന്ത്രിക്ക് നൽകിയ പണം തിരിച്ചടപ്പിച്ച് പഞ്ചായത്ത്.
ആലപ്പുഴ: ഹരിത കർമാ സേനാംഗങ്ങളോട് ചുനക്കര പഞ്ചായത്ത് അധികൃതരുടെ ക്രൂരത. ഉരുൾപൊട്ടലിന് പിന്നാലെ ഹരിത കർമ സേനാംഗങ്ങൾ പിരിച്ച് മന്ത്രിക്ക് നൽകിയ പണം പഞ്ചായത്ത് കോർപസ് ഫണ്ടിലേക്ക് തന്നെ തിരിച്ചടപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പണം തിരിച്ചടപ്പിച്ചത്.
മന്ത്രി എം ബി രാജേഷിന് പണം നേരിട്ട് കൈമാറിയതിൻ്റെ നീരസമാണ് പഞ്ചായത്ത് അധികൃതരുടെ നിയമവിരുദ്ധ നീക്കത്തിന് പിന്നിലെന്നാണ് വിവരം. വിശദീകരണ നോട്ടീസും പണം കൈമാറിയ ഫോട്ടോയും റിപ്പോർട്ടറിന് കിട്ടി. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റൻ്റ് സെക്രട്ടറിയും തയ്യാറായില്ല.
No comments
Post a Comment