നിവിൻ പോളിക്കെതിരായ പീഡന പരാതി; തെളിവുകൾ കൈവശമില്ലെന്ന് പരാതിക്കാരി
നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവസമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്തുവരുന്നതെന്നും പരാതിക്കാരി പറഞ്ഞു
കേസുമായി മുന്നോട്ടുപോകും. സത്യം തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു
നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്‌ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്. ആരോപടും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്‌ളാറ്റിലെ മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചു.
ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്‌നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നുവെന്നും യുവതി പറയുന്നു.
No comments
Post a Comment