കാസറഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
കാസറഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു.പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തിൽ അനുഭവപ്പെട്ടത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നാണ് യുവാവിന് രോഗം ബാധിച്ചതെന്ന് പ്രാഥമികമായി മനസിലാക്കുന്നത്. കൂടുതൽ പരിശോധനകളുടെ ആവശ്യമുണ്ട്. നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും.
No comments
Post a Comment