Header Ads

  • Breaking News

    മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ



    കേവലം തൊഴിൽ മാത്രമായി മാധ്യമപ്രവർത്തനത്തെ കാണരുതെന്ന് മന്ത്രി സജി ചെറിയാൻ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാർഷിക ദിനമായ ഇന്ന് സ്വദേശാഭിമാനിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ്. മാധ്യമങ്ങളെ മന്ത്രി വിമർശിച്ചത്. ധാർമികത പുലർത്താതെ വസ്തുതകൾ മറച്ചുവെച്ചാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്നും. അതാണ് വയനാട് ദുരന്തത്തെ പറ്റിയുള്ള വാർത്തകളിൽ നമ്മൾ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളുടെ നിഷ്പക്ഷത ഇക്കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായ രൂപീകരണത്തിൽ മാധ്യമങ്ങളുടെ നിക്ഷ്പക്ഷത പരിശോധിക്കപ്പെടണമെന്നും. റേറ്റിങ്ങിന് വേണ്ടി മാത്രമല്ല മാധ്യമപ്രവർത്തനം. അനാരോഗ്യ പ്രവണത മാധ്യമ രംഗത്തു നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ സത്യം ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്. കള്ളം പ്രചരിപ്പിക്കരുതെന്നും അദ്ദൈഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad