Header Ads

  • Breaking News

    കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പല അവസ്ഥകളിലൂടെയാണ് കുടുംബം കടന്നു പോയത്; എല്ലാത്തിനുമുള്ള ഉത്തരം അവസാനം ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു

    പല അവസ്ഥകളിലൂടെയാണ് കുടുംബം കടന്നു പോയതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു. എല്ലാത്തിനുമുള്ള ഉത്തരം അവസാനം ലഭിച്ചെന്ന് അഞ്ജു പറഞ്ഞു. അര്‍ജുനെ തിരികെ ലഭിക്കില്ലെന്ന് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോയതെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞു. മൂന്നാം ഘട്ട തിരച്ചില്‍ വരെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് അഞ്ജു.

    കര്‍ണാടകയില്‍ നിന്ന് അധികൃതര്‍ വിളിച്ചിരുന്നു. വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഡിഎന്‍എ ഫലം വന്നാല്‍ ഉടന്‍ മൃതദേഹം എത്തിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും നടത്തുന്നുണ്ടെന്ന് അഞ്ജു പറഞ്ഞു. കുടുംബത്തെ ചേര്‍ത്തുപിടിച്ച ഒരുപാട് പേരുണ്ട്. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ തകര്‍ന്നുപോയ സമയങ്ങളിലും സര്‍ക്കാര്‍ കൂടെ നിന്നിട്ടുണ്ട്. ജോലി നല്‍കിയ സംസ്ഥാന സര്‍ക്കാരിനും ഡ്രഡ്ജിങ്ങ് സാധ്യമാക്കിയ കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ടെന്ന് അഞ്ജു പറഞ്ഞു.

    ലോറി ഉടമ മനാഫും മുബീനും കൂടെ നിന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു. മുബീന്‍ ആണ് ലോറിയുടെ യഥാര്‍ത്ഥ ഉടമ. അദ്ദേഹം ഒരുപാട് സഹായം ചെയ്തു. കുടുംബത്തിന്റെ മാനസികാവസ്ഥയെ മുതലെടുത്ത യൂട്യൂബ് ചാനലുകളുണ്ട്. അത് വേദനിപ്പിച്ചുവെന്ന് അഞ്ജു പറഞ്ഞു. കൂടെ നിന്ന മലയാളികള്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad