അറ്റകുറ്റപ്പണികൾക്കായി കണ്ണൂർ നഗരത്തിലെ ഫുട്ട് ഓവർബ്രിഡ്‌ജ് അടച്ചു ; ദുരിതത്തിലായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും
കണ്ണൂർ :- കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത് ഫുട്ട് ഓവർ ബ്രിഡ്‌ജ് അടച്ചിട്ടതോടെ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം മുതലാണ് നഗരഹൃദയത്തിലെ ഓവർ ബ്രിഡ്‌ജ് അടച്ചിട്ടത്. ഹെഡ് പോസ്റ്റ് ഓഫീസ്-ടെലഫോൺ ഭവൻ വഴി മുനീശ്വരൻ കോവിലിന് മുന്നിലെത്താൻ നൂറുക്കണക്കിനാളുകൾ ആശ്രയിക്കുന്ന വഴിയാണിത്. ഇനി ഏറെ ചുറ്റിത്തിരിഞ്ഞ് വേണം ഹെഡ് പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്നും മുനീശ്വരൻ കോവിൽ റോഡിലെത്താൻ.
നഗരത്തിലെത്തുന്നവർ പ്രസ് ക്ലബ്ബ് ജങ്ഷനിൽ ബസ്സിറങ്ങി എളുപ്പത്തിൽ മാർക്കറ്റിലും മറ്റുമെത്താൻ ആശ്രയിക്കുന്നതും ഈ വഴി തന്നെയാണ്. പാലത്തിന്റെ അറ്റകുറ്റപണികൾ നടത്താനാണ് വഴി അടച്ചതെന്നാണ് റെയിൽവെ എൻജിനിയറിങ് വിഭാഗം അധികൃതരുടെ വിശദീകരണം. ബീമുകൾ തുരുമ്പെടുത്തും സ്പയെറുകൾ ഇളകിയതിനാലും അപകടാവസ്ഥയിലായതിനെ തുടർന്നാണ് റെയിൽവെ ഫുട്ട് ഓവർബ്രിഡ്‌ജുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
No comments
Post a Comment