കാസര്‍കോട് കായികാധ്യാപിക മരിച്ച സംഭവം : ഭര്‍ത്താവും അമ്മയും കുറ്റക്കാര്‍
കാസർകോട്: കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി . വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ (38), അമ്മ ശ്രീലത (59) എന്നിവരെയാണ് കാസർകോട് അഡീഷണല്‍ ആൻഡ് സെഷൻ കോടതി ഒന്ന് ജഡ്ജി എ.മനോജ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2017 ഓഗസ്റ്റ് 18-നാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കായികാധ്യാപികയായ മുന്നാട് സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്തത്. ദേശീയ കബഡി താരം കൂടിയായിരുന്നു പ്രീതി. ബേഡകം പോലീസ് രജിസ്റ്റർ ചെയ്യ്ത കേസില്‍ അന്നത്തെ എസ്.ഐ. ആയിരുന്ന എ.ദാമോദരനാണ് ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന് കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരൻ അന്വോഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജാരായി.
No comments
Post a Comment