വളപട്ടണത്ത് വിവരാവകാശ പ്രവർത്തകനെ ആക്രമിച്ച സംഭവം ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്
വളപട്ടണം :- പഞ്ചായത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന്റെ വിദ്വേഷത്തിൽ വിവരാവകാശ പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ചു. സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സി ജംഷീറ, ലീഗ് നേതാക്കളായ കരീം, എ.ടി ഷമീൽ എന്നിവർക്കതിരെ വളപട്ടണം പൊലീസ് കേസെടുത്തു.
വിവരാവകാശ പ്രവർത്തകനായ വളപട്ടണത്തെ അലി സയിദിനെയാണ് തിങ്കളാഴ്ച രാത്രി വീട്ടിൽ കയറി ആക്രമിച്ചത്. വളപട്ടണം പഞ്ചായത്ത് ഫെസ്റ്റ്, കുടിവെള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കാൻ അലി സയിദ് പഞ്ചായത്തിൽ പോയിരുന്നു. ഇതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
No comments
Post a Comment