Header Ads

  • Breaking News

    ബ്രൂണയ്, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി; യാത്ര ഇന്ന്.



    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ബ്രൂണയ് സുൽത്താൻ ഹസനൽ ബോൽക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വർഷം തികയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ സന്ദർശനം.ആറ് വർഷത്തിനു ശേഷം സിംഗപ്പൂർ സന്ദർശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ കൈകോർക്കാനള്ള പദ്ധതികൾക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ, പീയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ് എന്നിവരുടെ മന്ത്രിതല സംഘം കഴിഞ്ഞയാഴ്ച സിംഗപ്പൂരിലെത്തി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad