Header Ads

  • Breaking News

    ബസ്സിന്റെ ഡോറിൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും




    കോഴിക്കോട് :- കോഴിക്കോട്ട് താമരശ്ശേയിൽ വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയ സംഭവത്തിൽ നടപടിക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും. ജീവനക്കാർക്കെതിരെ കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ബസ് ജീവനക്കാരോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

    താമരശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ടാണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്. കട്ടിപ്പാറ-താമരശ്ശേരി പാതയിൽ ഓടുന്ന ഗായത്രി ബസിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. വേദനയായതോടെ, കരഞ്ഞ വിദ്യാർത്ഥിനിയെ കുറച്ചകലെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഇടപെടാൻ വൈകിയെന്ന ആരോപണവും ബന്ധുക്കൾ ഉയർത്തിയിരുന്നു. പിന്നാലെ പരാതി പരിശോധിച്ച് താമരശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad