Header Ads

  • Breaking News

    ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർ നടപടികൾ ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം



    ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടർ നടപടികൾ ഊർജ്ജിതമാക്കി. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ 56 പേരെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബന്ധപ്പെട്ടു തുടങ്ങി. നാലു സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ മൊഴി നൽകിയവരെ കാണാനാണ് തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.ഇതിനെ തുടർന്ന് സർക്കാർ റീപ്രോട്ടീന്റെ പൂർണരൂപം ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് കൈമാറിയിരുന്നു. സിനിമാ മേഖലയിലെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ആണ് ക്രൈം ബ്രാഞ്ച് മേധാവി. മാത്രമല്ല റിപ്പോർട്ടിലെ തുടർനടപടിക്ക് അന്വേഷണ സംഘം പ്രത്യേക യോഗവും ചേർന്നു

    No comments

    Post Top Ad

    Post Bottom Ad