യുവനടിയുടെ ലൈംഗികാതിക്രമ പരാതി; നടൻ അലൻസിയർക്കെതിരെ കേസെടുത്തു
നടൻ അലൻസിയർക്കെതിരെ പോലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു. മുമ്പ് ഇതേ നടി അലൻസിയർക്കെതിരെ മീടു ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. യുവനടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.
അതേസമയും, യുവതിയുടെ ബലാത്സംഗ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു
ഐപിസി 376, 354, 376 ഡി എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്‌ന്വഷിക്കും.
No comments
Post a Comment