Header Ads

  • Breaking News

    ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്: ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത, കാണ്‍പൂരില്‍ ടോസ് വൈകുന്നു





    കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് വൈകുന്നു. ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതാണ് മത്സരം വൈകാന്‍ കാരണം. 9.30നാണ് അടുത്ത പരിശോധന. എന്തായാലും ഗ്രൗണ്ടിലെ കവറുകള്‍ മാറ്റിയിട്ടുണ്ട്. ഉടനെ ടോസിടാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തേതാണ് ഇന്ന് ആരംഭിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ പ്ലേയിംഗ് ഇലവനിലെത്തും. മുഹമ്മദ് സിറാജിനായിരിക്കും സ്ഥാനം നഷ്ടമാവുക. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. കാണ്‍പൂരില്‍ സമനില നേടിയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പര കൈവിടാതിരിക്കാന്‍ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്.

    No comments

    Post Top Ad

    Post Bottom Ad