Header Ads

  • Breaking News

    പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

                                                                 

    സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായതായും അധികൃതര്‍ അറിയിച്ചു.

    ഇന്നലെ രാത്രി ഏഴു മണിയോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പാസ്പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം അറിയിച്ചിരുന്നു.

    2024 ഓഗസ്റ്റ് 30-ന് ബുക്ക് ചെയ്തിരുന്ന അപ്പോയിന്റ്മെന്റുകള്‍ ഉചിതമായ രീതിയില്‍ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുമെന്നും പാസ്പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad