Header Ads

  • Breaking News

    പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു




    പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു വി പി രാമചന്ദ്രന്‍ (81). സംസ്‌കാരം വ്യാഴം രാവിലെ ഒമ്പതിന് സ്മൃതിയില്‍.

    റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    ഭാര്യ : വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.

    No comments

    Post Top Ad

    Post Bottom Ad